ഗുരുവായൂർ : ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ കേമ്പ് നഗരസഭ ചെയർപേഴ്സൺ രേവതി വി എസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
മലമ്പനി, മന്ത് രോഗം, പ്രമേഹം, ലെപ്രസി തുടങ്ങിയ അസുഖങ്ങൾക്കാണ് ക്യാമ്പിൽ പ്രധാനമായും പരിശോധനകൾ നടന്നത്.
ക്യാമ്പിന് പൂക്കോട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ലസിത കെ, തൈക്കാട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ജോസ്, ഡോ. അനു എന്നിവർ നേതൃത്വം നൽകി .
തൈക്കാട് പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ വി ശശികുമാർ സ്വാഗതവും പൂക്കോട് പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു.