കടപ്പുറം : കേരള മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ്‌, കടപ്പുറം സർക്കിൾ കമ്മിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസ് നാളെ വൈകിട്ട്‌ 6മണിക്ക് അടിതിരുത്തി കെട്ടുങ്ങൽ സയ്യിദ് ഹിബത്തുളള തങ്ങൾ നഗറിൽ സയ്യിദ് ഹൈദ്രോസ് തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കം കുറിക്കും എസ് എസ് എഫ് തൃശൂർ ജില്ലാ ഉപാധ്യക്ഷൻ നൂറുദ്ദീൻ സഖാഫി വാടാനപ്പള്ളി ഉദ്ഘാടനം ചെയ്യും തുടർന്ന് നടക്കുന്ന ബുർദ്ധ മജ്‌ലിസിന് ഇബ്രാഹിം ബാദുഷ സഖാഫി നേതൃത്വം നൽകും

ഡോ അബ്ദു സലാം മുസ്‌ലിയാർ ദേവർശോല മദ്ഹുറസൂൽ പ്രഭാഷണവും നടത്തും