വടക്കേകാട്: ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിക്കുന്നു. നൂറ് ശതമാനം വിജയത്തിനായി പ്രയത്നിച്ച അധ്യാപകർ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ, രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ, സംസ്ഥാന കലോൽസവ വിജയികൾ, വാർഷിക പരീക്ഷയിലെ റാങ്ക് ജേതാക്കൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ചൊവ്വാഴ്ച്ച ഉച്ചക്ക് നടക്കുന്ന പരിപാടിയിൽ വി.ടി. ബൽറാം എംഎല്‍എ മുഖ്യാഥിതിയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഐ സി എ ചെയർമാൻ അഡ്വ. ആർ വി. അബ്ദുൽ മജീദ്‌, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ, അപ്പു മാസ്റ്റർ, ( വാർഡ് മെംബർ), സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് ബഷീര്‍, അക്കാദമിക്ക് കണ്‍വിനര്‍ സാബിര്‍ അബ്ദുല്‍ഖാദര്‍, അലുംമ്നി പ്രസിഡന്റ് കെ വി നസീർ തുടങ്ങിയവർ സംബന്ധിക്കും.