ചാവക്കാട്:  എം.എസ്.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കരിയർ സെമിനാർ മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻറ്  സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ചാവക്കാട്‌ വ്യാപാരഭവനിൽ  നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് പി.എ അൻവർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ യൂസഫ് വല്ലാഞ്ചിറ മുഖ്യാതിഥിയായി.  കരിയർ പരിശീലകൻ ശരീഫ് പൊവ്വൽ കാസർഗോഡ് സെമിനാറിന് നേതൃത്വം നൽകി. യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടറി അലി അകലാട്, ഷജീർ പുന്ന, ടി.എം. ഷൗക്കത്തലി, റിയാസ് കെ.ബി  എന്നിവർ സംസാരിച്ചു. ഷംനാദ് പള്ളിപ്പാട്ട് സ്വാഗതവും, ആരിഫ് പാലയൂർ നന്ദിയും പറഞ്ഞു.