ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എം.എസ്.എസ് ചാവക്കാട് സംഘടിപ്പിച്ച വിവാഹപൂർവ്വ കോൺസലിങ്ങ് കോഴ്സിന്റെ രണ്ടാം ദിനം എം.എസ്. എസ്. ഓഡിറ്റോറിയത്തിൽ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ,ജില്ലാ സെക്രട്ടറി എ.കെ. അബ്ദുൽ റഹ്മാൻ, അഡ്വ: കെ.എസ്.എ. ബഷീർ, ഹാരിസ് കെ.മുഹമ്മദ്, ബദറുദ്ദീൻ ഗുരുവായൂർ, എ. ബീരാവു തുടങ്ങിയവർ പ്രസംഗിച്ചു.
മുഹമ്മദ് റാഫി “റിലേഷൻഷിപ് ഓഫ് ഇൻലോസ് ” എന്ന വിഷയത്തിലും വൈവാഹിക ജീവിതത്തിലെ നിയമ വശങ്ങൾ അഡ്വ: ഹഖും വിശദീകരിച്ചു.