വൈലത്തൂര്‍:  അഞ്ഞൂരിലെ കള്ളുഷാപ്പില്‍ നമ്പീശന്‍പടിയിലെ വിജയന്‍ കൊലചെയ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയെയും കോടതി കുറ്റവിമുക്തനാക്കി. വൈലത്തൂര്‍ അഞ്ഞൂര്‍ സ്വദേശി അഞ്ഞൂര്‍ വീട്ടില്‍ ഷാജുവിനെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. പ്രതിയുടെ പേരിലുള്ള കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. 2003 ഡിസംബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യം കാരണം രണ്ടുപ്രതികളും ചേര്‍ന്ന് വിജയനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാംപ്രതിയെ കോടതി മുൻപ് വെറുതെ വിട്ടിരുന്നു.