തിരുവത്ര: മനുഷ്യ നന്മയുടെ ഏറ്റവും നല്ല ഓർമ്മകളാണ് ആഘോഷങ്ങൾ നമുക്ക് സമ്മാനിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ: പി.എം സാദിഖലി. മുസ്ലിം ലീഗ് തിരുവത്ര കിഴക്കൻ മേഖല കമ്മിറ്റി സംഘടിപ്പിച്ച ബക്രീദ്-ഓണം റിലീഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ധേഹം.

ഓണവും ബക്രീദും ആഘോഷിക്കുന്ന ഈ വേളയിൽ സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാനാണ് മലയാളികൾ ശ്രമിക്കേണ്ടത്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ വിതക്കുന്നവരെ തിരിച്ചറിയണം. മാനവ സാഹോദര്യം ഊട്ടി ഉറപ്പിക്കാന്‍ എല്ലാവരും മുന്നോട്ടു വരേണ്ട സമയമാണിതെന്നും അദ്ധേഹം കൂട്ടി ചേർത്തു.

പ്രസിഡണ്ട് ടി.കെ കോയ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എം എം സിദ്ധീഖ്, കൌണ്‍സിലർ റ്റി.എ ഹാരിസ്, ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം ഹനീഫ് ചാവക്കാട്, ഖത്തർ കെ എം സി സി അംഗം പി എ അലി, നൂർ മുഹമ്മദ് ഹാജി, താഴത്ത് കുഞ്ഞി മരക്കാർ, റ്റി എച്ച് ബക്കർ, പി എസ് അബൂബക്കർ എന്നിവർ സംസാരിച്ചു.

ടി എ അബ്ദുൽ അസീസ് സ്വാഗതവും എം എസ് സ്വാലിഹ് നന്ദിയും പറഞ്ഞു.