പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഗ്യാസ് വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. അകലാട് മൊയ്‌തീൻ പളളി സെന്ററിൽ നിന്നും തുടങ്ങിയ പ്രകടനം മന്നലാംകുന്ന് സെന്ററിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.കെ അബൂബക്കർ, അസീസ്‌ മന്നലാംകുന്ന്, കെ നൗഫൽ, ടി.കെ ഷാഫി, കബീർ ഫൈസി, എ. കെ ഫാസിൽ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി വി സലാം സ്വാഗതവും ട്രഷറർ സി മുഹമ്മദലി നന്ദിയും പറഞ്ഞു. കെ.കെ ഇസ്മായിൽ, നിസാർ മൂത്തേടത്ത്, ഫൈസൽ കുന്നമ്പത്ത്, എം. സലീം, എം.കെ സി ബാദുഷ, വി.എം റഹീം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി