ചാവക്കാട് : രാജ്യത്തിന്റെ ബഹുസ്വരതയെ തകർത്ത് പൗരൻമാരെ മതത്തിന്റെ പേരിൽ വംശീയമായി ഇല്ലാഴ്മ ചെയ്യുവാൻ സവർണ്ണ ഹിന്ദുത്വ തീവ്രവാദികളും ഭരണകൂടവും മുന്നോട്ട് പോവുമ്പോൾ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന യുവത്വത്തിന് കഴിയേണ്ടതുണ്ടന്നും നിലവിൽ അവർ കാണിക്കുന്ന ആത്മാർത്ഥതയും പോരാട്ട വീര്യവും രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും മുസ്‌ലിം ലീഗ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ആർ വി അബ്ദുറഹീം പറഞ്ഞു.
നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക” എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കൗൺസിൽ മീറ്റിൽ വി എം മനാഫ് അധ്യക്ഷത വഹിച്ചു. എ വി അലി മണ്ഡലത്തിലെ മൂന്നര വർഷ കാലത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ വലിയകത്ത്, ജില്ലാ യൂത്ത് ലീഗ് നേതാക്കളായ പി എം മുസ്തഫ, ടി കെ ഉസ്മാൻ, വി പി മൻസൂറലി, നൗഷാദ് തെരുവത്ത്, അഷ്‌കർ കുഴിങ്ങര, മണ്ഡലം ഭാരവാഹികളായ നിഷാദ് മാളിയേക്കൽ, പിഎച്ച് തൗഫീഖ്, പി എസ് മനാഫ്, എം സി ഗഫൂർ, ഷാഫി എടക്കഴിയൂർ, സി എം ഗഫൂർ, എം എസ് എഫ് നേതാക്കളായ ആരിഫ് പാലയൂർ, എം എസ് സ്വാലിഹ് എന്നിവർ പങ്കെടുത്തു. എ വി ഷജീർ നന്ദി പറഞ്ഞു.