മുതുവട്ടൂർ : നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം വിതരണം ചെയ്തു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങ് കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷത്തിലധികം തുകയാണ് മുതുവട്ടൂര്‍ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്.
മഹല്ല് പ്രസിഡന്റ് എ. അബ്ദുൾ ഹസീബ് അദ്ധ്യക്ഷനായി. ഖത്തീബ് വി.ഐ. സുലൈമാൻ അസ്ഹരി, കൺവീനർ ഫൈസൽ പേരകം, ജോയിന്റ് സെക്രട്ടറി പി.വി.ഉസ്മാൻ, മഹല്ല് യു.എ.ഇ. കമ്മിറ്റി വൈസ് പ്രസിഡന്റ് മുബാറക് ഇമ്പാറക് എന്നിവർ സംസാരിച്ചു. ഇമാം സഹീം അഹമ്മദ് ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ആർ.വി അബ്ദുൾ റഷീദ്, പി.കെ. മുഹമ്മദ് ഷെരീഫ്, എം.പി.ബഷീർ, കെ.ഷംസുദ്ദീൻ, കെ.വി. മുസ്തക്കിം, പി.വി.അബ്ദുൾ റസാക്ക്, ടി.വി.അബൂബക്കർ, ടി.പി.ബഷീർ ബായ്, യു.എ.ഇ. കമ്മിറ്റി പബ്ലിക് റിലേഷൻ കൺവീനർ സാദിഖലി, എക്സി.അംഗം ഷംസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.