ചാവക്കാട്: ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ദേശീയപണിമുടക്കിന് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് മുൻസിപ്പൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.റ്റി.യു ജനറൽ സെക്രട്ടറി എൻ.കെ.അക്ബർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യുസി ഗുരുവായൂർ റീജിയണൽ പ്രസിഡന്റ് എം.എസ്.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. എ .എം. അലി, ആർ.വി. ഇക്ക്ബാൽ, കെ.വി. മുഹമ്മദ്, സലീംകുമാർ, മോഹൻദാസ് എന്നിവർ സംസാരിച്ചു. സി.എസ്. ഷൗക്കത്തലി, പ്രിയാമനോഹരൻ, എം.കെ. സുനിൽകുമാർ, ടി.എസ്. ദാസൻ, റൗഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി