ചാവക്കാട്: എൻ എച്ച് ആക്ഷൻ കൗൺസിൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20 ന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥo ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. രാവിലെ വാടാനപ്പള്ളിയിൽ നിന്നാരംഭിച്ച വാഹന പ്രചരണ ജാഥ ജില്ലാ അതിർത്തിയായ അണ്ടത്തോട്, മന്നലാംകുന്ന്, അകലാട്, പഞ്ചവടി, കോട്ടപ്പുറം സമരപ്പന്തൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി ചാവക്കാട് ബസ് സ്റ്റാന്റിൽ സമാപിച്ചു.
ചാവക്കാട് താലൂക്ക് കൺവീനർ സി ഷറഫുദ്ധീൻ സമാപന യോഗം ഉത്ഘാടനം ചെയ്തു. ജില്ല കൺവീനർ സി കെ ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. വെൽഫയർ പാർട്ടി മണ്ഡലം സെക്രട്ടറി ഹനിഫ് ചാവക്കാട്, ഉമ്മർ ഇഎസ്, കമറു പട്ടാളം, സി ആർ ഉണ്ണികൃഷ്ണൻ, ഷംസു തിരുവത്ര, ഉസ്മാൻ അണ്ടത്തോട് എന്നിവർ സംസാരിച്ചു.