ചാവക്കാട്: ദേശീയപാത വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കപട മുഖം പുറത്തായതായി ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി.മുഹമ്മദലി പറഞ്ഞു. തിരുവത്ര കുമാർ സ്കുളിൽ വെച്ച് ചേർന്ന ലീഗൽ സെൽ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത സ്ഥലമെടുപ്പ് നിർത്തി വെക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയുള്ള വകുപ്പ് മന്ത്രിയുടെ പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. നടപടികൾ നിർത്തിവെക്കാൻ പറ്റില്ലെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം കാടത്തമാണെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. മേഖല ചെയർമാൻ വി.സിദ്ധീഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. നിയമ പോരാട്ടത്തിന് ലീഗൽ സെൽ രൂപീകരിച്ചു. എം.എസ് വേലായുധൻ, കമറു തിരുവത്ര, സി.ഷnഫുദ്ധീൻ, ഗഫൂർ തിരുവത്ര, ഉമ്മർ ഇ. എസ്, കെ.കെ.ഹംസ കുട്ടി എന്നിവർ സംസാരിച്ചു.