ചാവക്കാട്‌: ബംഗാളിൽ ഇടതുപക്ഷത്തിന്‍റെ പതനത്തിനു കാരണമായ ജനദ്രോഹ നിലപാട്‌ ദേശീയപാത വിഷയത്തിൽ കേരളത്തിൽ ആവർത്തിക്കരുതെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ഒരിക്കലും പ്രായോഗികമല്ലാത്ത നാൽപത്തഞ്ച്‌ മീറ്റർ പദ്ദതിയിൽ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.  ഉത്തര മേഖല ചെയര്‍മാൻ വി.സിദ്ദീക്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ അണ്ടത്തോട്‌, വി.മായിൻ കുട്ടി, എം.പി.ഇക്ബാൽ, നസീം പുന്നയൂർ, ഉമ്മർ.ഇ.എസ്‌, വി.ടി.രാധാകൃഷ്ണൻ, സി.ഷറഫുദ്ദീൻ,  ടി.കെ.മുഹമ്മദാലി ഹാജി, കെ.എ.സുകുമാരൻ, പി.കെ.നൂറുദ്ദീൻ ഹാജി, സെയ്താലിക്കുട്ടി എന്നിവർ സംസാരിച്ചു.