ചാവക്കാട് : കൊറോണയെന്ന സംശയത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആസ്‌പത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. യുവതി ആശുപത്രി വിട്ടു. ഉംറ നിർവഹിച്ചു സൗദിയിൽ നിന്നും തിരിച്ചെത്തിയ യുവതിക്ക് ജലദോഷം ഉള്ളതായി കണ്ടതിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം കൊറോണ പരിശോധന വിഭാഗത്തിൽ അയക്കുകയും കൊറോണ സെൽ നിർദേശപ്രകാരം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമാണ് ഉണ്ടായത്.