ചാവക്കാട് : ചാവക്കാട് ബീച്ചിലെ   സൗന്ദര്യവത്കൃത വിശ്രമ സ്ഥലത്തേക്കുള്ള വഴി ഇരുട്ടിൽ.  രാത്രിയിൽ കുടുംബസമേതം ബീച്ചിലെത്തിയ മണത്തല സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ഇരുട്ടിൽ പടവിൽ തെന്നിവീണ് തല പൊളിഞ്ഞു പത്തു തുന്നലുകൾ ഇടേണ്ടിവന്നു.
കടപ്പുറം അഞ്ചങ്ങാടി അയിനിക്കൽ ജലാലിന്റെ മകൻ ആറുവയസ്സുകാരനായ മുഹമ്മദ്‌ ആദിലിനാണ് ദുരനുഭവം.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.  തലയിൽ നിന്നും രക്തമൊഴുകുന്ന കുട്ടിയെയും കൊണ്ട് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും അധികൃതരുടെ അനാസ്ഥയെ തുടർന്ന മുതുവട്ടൂർ രാജാ  ആശുപത്രിയിലും മുറിവിന്റെ ഗൗരവം പരിഗണിച്ചു പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ആഴ്ചകളായി ബീച്ചിലെ വഴിയിൽ സ്ഥാപിച്ചിട്ടുള്ള വിളക്കുകാലുകൾ നോക്ക് കുത്തിയായിട്ട്.  ദിനേന ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ബീച്ചിൽ കുടുംബങ്ങൾ എത്തുന്നത് അധികവും രാത്രിയിലാണ്‌.  വല്ലപ്പോഴും ശരിയാക്കിയാൽ തന്നെ രണ്ടു ദിവസം കഴിഞ്ഞാൽ വിളക്കുകൾ പണിമുടക്കാറാണെന്നു ബീച്ചിലെ കച്ചവടക്കാർ പറഞ്ഞു.