ചാവക്കാട് : മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പന്ത്രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. 290 നിയമലംഘന വകുപ്പ് പ്രകാരം പെറ്റി കേസ് ഫയൽ ചെയ്തു. ഇന്ന് രാവിലെ മുതൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി.
വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.