ചാവക്കാട്: 2016 നവംമ്പറില്‍ കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതി വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേറ്റ് വേരിഫിക്കേഷന്‍ ഫെബ്രുവരി 15 ന് ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് 2 മണിവരെ ചാവക്കാട് എംആര്‍ആര്‍എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. അര്‍ഹത നേടിയ പരീക്ഷാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടേയും ഹാള്‍ടിക്കറ്റിന്റേയും അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാവക്കാട് ഡിഇഒ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.