ഗുരുവായൂര്‍ : ചാവക്കാട് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ ബാലകലാമേള നടത്തി. ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന കലാമേള എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് വി.പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രൊഫ.എന്‍.രാജശേഖരന്‍ നായര്‍, കെ.മുരളീധരന്‍, കെ.ഗോപാലന്‍, സി.കോമളവല്ലി, ജ്യോതി ആര്‍ നാഥ്  തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് യൂണിയനിലെ വിവിധ കരയോഗങ്ങളില്‍ നിന്നായി നൂറോളം കുട്ടികള്‍ മേളയില്‍ പങ്കെടുത്തു. കലാമേളയോടൊപ്പം നാരായണീയം ചൊല്ലല്‍, നാരായണീയം പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.