sidheeq haji edakkazhiyurഎക്കഴിയൂർ: മുസ്ലിം ലീഗ് നേതാവ് കെ വി സിദ്ധീഖ് ഹാജി(57)നിര്യാതനായി. എടക്കഴിയൂർ ജുമാ മസ്ജിദിൽ ഇന്നലെ അസർ നമസ്ക്കാരത്തിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. പരേതനായ കറുപ്പം വീട്ടിൽ മൊയ്തുണ്ണി മുസ്ലിയാരുടെ മകനാണ്. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി, പ്രവാസി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി, അബൂദാബി കേന്ദ്രീകരിച്ച് ചന്ദ്രിക റീഡേഴ്സ് ഫോറം പഞ്ചായത്ത് ജനറൽ സെക്രട്ടറി, കെ.എം.സി.സി പഞ്ചായത്ത് ജനറൽ സെക്രട്ടറി, എടക്കഴിയൂർ അൻസാർ, ഖാദിരിയ എന്നീ മദ്രസകളുടെ അബുദാബി കമ്മിറ്റി ജനറൽ സെക്രട്ടറി, എം.ഐ.സി സ്ഥാപക നേതാവ്, തൃശുർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി, അകലാട് എം.ഐ.സി ജനറൽ സെക്രട്ടറി, എടക്കഴിയൂർ മഹല്ല് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പ്രവാസി ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയും എസ്.വൈ.എസ് എടക്കഴിയൂർ മഹല്ല് ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: ആഷിറ, മക്കൾ: അസ് വാഖ്(അബൂദാബി), ആഷിഫ് (റാസൽ ഖൈമ), അസ്ലം(ഖത്തർ). മരുമക്കൾ : നാസി, ജെസീറ, ഷിഹാന.