ചാവക്കാട്: ഓഖി ചുഴലിക്കാറ്റിലെ കടൽ ക്ഷോഭത്തിൽ കരയിലേക്കടിച്ചു കയറി തിരകൾക്കൊപ്പമെത്തിയ പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തിൽ ജനപ്രതിനിധികളും കടപ്പുറം ഗവ.വൊക്കേഷണൽ ഹയർ സെക്കൻറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളും വൃത്തിയാക്കി.
കടപ്പുറം അഞ്ചങ്ങാടി വളവിലാണ് അസഹ്യമായ ദുർഗന്ധത്തോടൊപ്പം ചളിയും പ്ലാസ്റ്റിക് മാലിന്യകൂമ്പാരവും അടിഞ്ഞ് കൂടിയത്. പഞ്ചായത്ത് പ്രസിഡൻറ് പി.എം മുജീബ്, അംഗങ്ങളായ പി.വി ഉമർകുഞ്ഞി, പി.എ അഷക്കറലി, റസിയ അമ്പലത്ത്, ഷാലിമ സുബൈർ, ഷൈല മുഹമ്മദ്, ഹയർസെക്കന്ററി പ്രിൻസിപ്പൽ ജസീവ, വി.എച്ച്.എസ് പ്രൻസിപ്പൽ ക്ലാര, എൻ.എസ്.എസ് കോഓർഡിനേറ്റർമാരായ വിനോജ, ശ്യാമള, അധ്യാപകരായ ധനം, നാസർ എന്നിവർ നേതൃത്വം നൽകി.