kanchavuarrestപുന്നയൂര്‍ :  തീരദേശ മേഖലയില്‍ ചില്ലറ വില്പനക്കാർക്കു കഞ്ചാവ് എത്തിച്ചു നല്‍കുന്നയാളെ ഒന്നേകാൽ കിലോ കഞ്ചാവുമായി വടക്കേക്കാട് പോലീസ് പിടികൂടി. അകലാട് മൂന്നൈനി സ്വദേശി കൊട്ടിലങ്ങൽ വീട്ടിൽ നൗഷാദ് (36)നെയാണ് വടക്കേക്കാട് എസ്ഐ പി.കെ.മോഹിതിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അണ്ടത്തോട് പാപ്പാളിയില്‍ നൗഷാദ് കച്ചവടത്തിനായി എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍റ് ചെയ്തു.