ചേറ്റുവ: ഒരുമനയൂർ മൂന്നാംകല്ല് ഓട്ടോഡ്രൈവേഴ്സ് കൂട്ടായ്മയുടെ മാസാന്ത ധന സഹായ വിതരണവും, വാർഷികാഘോഷവും കെ.വി.അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ.അബൂബക്കർ ഹാജി മുഖ്യ പ്രഭാഷണവും എസ് എസ് എൽ സി അവാർഡ് വിതരണവും നടത്തി. ഒരുമനയൂർ പഞ്ചായത്ത് മെമ്പർ ഹംസകുട്ടി, എം എ എം പ്രസിഡൻറ് പി.എം. താഹിർ, രക്ഷാധികാരി പി.ഗഫൂർ, വൈസ് പ്രസിഡന്റ് സജീഷ്, പി.വി.ഗഫൂർ, ജനറൽ സെക്രട്ടറി വി.എസ്.സാബിർ ഉമൈർ മാട്ടുമ്മൽ എന്നിവർ സംസാരിച്ചു.
വൈകീട്ട് നടന്ന കുടുംബ സംഗമം ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. പി.വി.ഗഫൂർ ഒരുമനയൂർ അധ്യക്ഷത വഹിച്ചു. വി.എസ്.ഷാബിർ വട്ടേക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബഷീർ, സെക്രട്ടറി ജലീൽ, ട്രഷറർ ഉമൈർ, ഹുസൈൻകോയതങ്ങൾ വട്ടേക്കാട് എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

ഫോട്ടോ: ഒരുമനയൂർ മൂന്നാംകല്ല് ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മമൂന്നാം വാർഷികാഘോഷ പരിപാടികൾ കെ.വി.അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.