ചാവക്കാട് : ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരള സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശമനുസരിച്ച് മാർച്ച് 18 മുതൽ 22 വരെ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടത്താനിരുന്ന പാലയൂർ കൺവെൻഷൻ മാറ്റിവെച്ചു.
ഗുരുവായൂർ ഉത്സവത്തിൽ ചടങ്ങുകളും ആചാരങ്ങളും മാത്രമാകും. കലാപരിപാടികൾ, പകർച്ച, പ്രസാദഊട്ട് എന്നിവ നിർത്തിവെച്ചു. നഗരസഭയുടെ പുഷ്പോത്സവം, നിശാഗന്ധി സർഗോത്സവം, ഇഞ്ചീം പുളീം എന്നിവ നിർത്തി.