ചാവക്കാട് : നബാര്‍ഡിന്റെ അംഗീകാരമുള്ള പാലയുര്‍ കാര്‍ഷിക ക്‌ളബിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങ, കൊള്ളി, ചീര, മത്ത, വാഴ എന്നിവയാണ് കൃഷിചെയ്തത്.  ക്ലബ് കണ്‍വിനര്‍ മാലിക്കുളം അബാസ്, കോ ഓര്‍ഡിനേറ്റര്‍ ടി എഫ് ജോണ്‍, സി. വി ജോസഫ്, എം ജെ സാജു, നൗഷജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.