ചാവക്കാട്: തൃശൂര്‍ അതിരൂപതയുടെ കരുണവര്‍ഷ സമാപനത്തോടനുബന്ധിച്ചു പാലയൂര്‍ മാര്‍ തോമ തീര്‍ത്ഥ കേന്ദ്രത്തില്‍ നടന്നു വരുന്ന കരുണാ വാരാചരണത്തിലെ 33 മണിക്കൂര്‍ ദിവ്യ കാരുണ്യ ആരാധനക്ക് സമാപനമായി.
സമാപനത്തോടനുബന്ധിച്ചു നടന്ന ദിവ്യ കാരുണ്യ പ്രദക്ഷിണത്തിനും തിരുകര്‍മങ്ങള്‍ക്കും മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപോലീത്ത· മുഖ്യ കാര്‍മികത്വം വഹിച്ചു. തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ ഫാ ജോസ് പുന്നോലിപറമ്പില്‍, സഹ വികാരി ഫാ. ജസ്റ്റിന്‍ കൈതാരത്ത് എന്നിവര്‍ സഹ കാര്‍മ്മികരായി. അതിരൂപത തലത്തിലെ കരുണാ വര്‍ഷ സമാപനത്തിന്‍്റെ ആഘോഷങ്ങള്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ശനിയാഴ്ച്ചയാണ് നടക്കുന്നത്. പകല്‍ 2ന് തളിയകുളത്തില്‍ നാളിതുവരെ മാമോദീസ സ്വീകരിച്ചിട്ടുള്ളവരുടെ സംഗമം “മാര്‍ത്തോമാ മക്കള്‍ സംഗമം ” എന്ന പേരില്‍ തളിയകുളകരയില്‍ നടക്കും. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രാര്‍ത്ഥനകളും വെഞ്ചിരിപ്പും ഉണ്ടായിരിക്കും. തുടര്‍ന്ന് ദേവാലയത്തിലേക്ക് പ്രദക്ഷിണവും കരുണവര്‍ഷ സമാപന തിരുകര്‍മ്മങ്ങളും നടക്കും. അതിനു ശേഷം ഫ്രാന്‍സിസ് പാപ്പ പാലയൂര്‍ തീര്‍ത്ഥകേന്ദ്ര·ിനു അനുവദിച്ചു തന്ന വിശ്വാസ കവാടത്തിന്‍്റെ വെഞ്ചിരിപ്പും വിശ്വാസ കവാടത്തിലൂടെ പശ്ചാത്താപത്തോടെ പ്രാര്‍ത്ഥിച്ചു ദേവാലയ·ില്‍ പ്രവേശിക്കുന്നവര്‍ക്ക് മാര്‍പാപ്പ നല്‍കിയിട്ടുള്ള ദണ്ഠ വിമോചനത്തിന്‍്റെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരിക്കും. അതിരൂപത മെത്രാപോലീത്ത· മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനാകും. മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജേക്കബ് തൂങ്കുഴി തുടങ്ങി വൈദീക, സന്യസ്ത, അല്‍മായ പ്രമുഖരും പങ്കെടുക്കും. തുടര്‍ന്നു പൊതുസമ്മേളനവും മെമെന്‍്റോ വിതരണവും സ്നേഹവിരുന്നും കലാപരിപാടികളും ഉണ്ടായിരിക്കും.