പാലയൂര്‍: അമ്പതു നോമ്പിലെ മൂന്നാം  വെള്ളിയാഴ്ച രാത്രി പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലേക്ക് ജാഗരണ പദയാത്രകളുമായി വിശ്വാസികളുടെ പ്രവാഹം. വൈകീട്ട് എട്ട് മുതല്‍ ആരംഭിച്ച പ്രവാഹം ഇന്ന്  പുലര്‍ച്ചെ വരെ നീണ്ടു. പുലര്‍ച്ചെ നാലിന് നട ദിവ്യബലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തൃശൂര്‍ ബസിലിക്കയില്‍ നിന്നും ആരംഭിച്ച മുഖ്യ ജാഗരണപദയാത്രയ്ക്ക് ജീസസ് യൂത്ത്, കുടുംബകൂയ്!ട്ടാമ രൂപത, ഫൊറോനാ കേന്ദ്രസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി. കൂടാതെ ചേലക്കര, എരുമപ്പെട്ടി, വടക്കാഞ്ചേരി, വേലൂര്‍ ഫൊറോനായിലെ വിശ്വാസികളും ഉപപദയാത്രകളായി പാലയൂരിലെത്തി. മാര്‍തോമാശ്ലീഹായോടുള്ള പ്രേത്യേക പ്രാര്‍ത്ഥനകള്‍, തിരുശേഷിപ് ആശീര്‍വാദം, ദിവ്യബലി തുടങ്ങിയ തിരുകര്‍മ്മങ്ങളും നടന്നു.     ഫാ ജെയ്‌സ കോരേത്ത്, ഫാ. ബാസ്റ്റിന്‍ ആലപ്പാട്ട്, ഫാ.ജോസ് വൈകാടന്‍, ഫാ.ജിയോ ചിരിയങ്കണ്ടത്, ഫാ.സിറിയക് ചാലിശ്ശേരി, ഫാ.ഫ്രാന്‍സിസ് മുട്ടത്ത്, ഫാ നവീന്‍ മുരിങ്ങാത്തേരി, ഫാ.ബെന്നി കൈപ്പുള്ളിപ്പറമ്പന്‍, ഫാ.പ്രതീഷ് കല്ലറക്കല്‍, ഫാ.ക്രിസ്റ്റോ പെരുമാട്ടില്‍, ഫാ.സൈജന്‍ വാഴപ്പിള്ളി, ഫാ. ജോബിന്‍ കൊല്ലപ്പള്ളിന്‍, ആന്റോ തൊറയന്‍, ആന്റണി തഞ്ചപ്പന്‍, ഷിബു കാഞ്ഞിരത്തിങ്കല്‍, ഡെന്നി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാ.ജോസ് പുന്നോലിപറമ്പില്‍, ഫാ.ജിന്റോ കുറ്റികാട്ട്, തീര്‍ത്ഥകേന്ദ്രം സെക്രട്ടറി സി.ജി.ജെയ്‌സ, കൈക്കാരന്മാരായ സി ജെ അല്‍ജോ, സി.ഐ.രാജു, കമ്മിറ്റി ഭാരവാഹികളായ ഇ എഫ് ആന്റണി, ഇ എം ബാബു, പി വി പീറ്റര്‍, സി.ജെ ഷാജു, സി എല്‍ ജേക്കബ്, ഇ ജെ ബോബ്, ജോയസി ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. വിശ്വാസ കവാടത്തിലൂടെ പ്രവേശിച്ചു ദണ്ഡവിമോചനം നേടുന്നതിനും, വചനമണ്ഡപത്തില്‍ ബൈബിള്‍ പാരായണം ചെയ്യുതിനും, കല്‍വിളക്കുകളില്‍ തിരിതെളിയിക്കുതിനും   വിശ്വാസികള്‍ എത്തിയിരുന്നു.