ചാവക്കാട് : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ കുരിയാക്കോസ് സഹദായുടെ തിരുന്നാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, ലദീഞ്ഞ് , നൊവേന തിരുകര്‍മ്മങ്ങള്‍ക്ക് റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍, സഹ വികാരി ഫാ.ജസ്റ്റിന്‍ കൈതാരത്ത് എന്നിവര്‍ കാര്‍മികരായി. വിശുദ്ധന്റെ രുപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിതരണം എന്നിവയും നടന്നു. ജോണ്‍സന്‍ പൗലോസ് സി, ഇ.എം.ബാബു, സി എഫ്.തോമസ്, സി എഫ് ചാക്കോ, എ ന്‍. ജെ. വിന്‍സെന്റ്, ബോബ് എലവത്തിങ്കല്‍, എന്‍.ഡി. ജോര്‍ജ്, സി.കെ.പോള്‍, സി.വി.വറീത് വൈദ്യര്‍, ജോയല്‍ ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.