പാവറട്ടി: പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്ക്കൂളിൽ പാചകപ്പുര സി.എൻ ജയദേവൻ എം പി ഉദ്ഘാടനം ചെയ്തു. എം പി ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അധ്യക്ഷയായി. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി കാദർ മോൻ, സ്ക്കുൾ മേനേജർ ഫാ.ജോസഫ് ആലപ്പാട്ട്, ഇ.ബി ബലകൃഷ്ണൻ, ബ്ലോക്ക് എ ഇ രാജി. മേരി ജോയ്, ഗ്രേസി പുത്തൂർ, മിനി ആന്റോ, പി വി ലോറൻസ്, സുബ്രമണ്യൻ സി കെ എന്നിവർ സംസാരിച്ചു. രാജി മോൾ എസ് രാജു റിപ്പോർട്ട് അവതരിപ്പിച്ചു.