ചാവക്കാട് : പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആസാദി നൈറ്റ് സംഘടിപ്പിച്ചു. യു പി പോലീസ് അന്യായമായി തടങ്കലിൽ പാർപ്പിച്ച ബീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പിഡിപി സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ചാവക്കാട് ആസാദി നൈറ്റ് സംഘടിപ്പിച്ചത്.
അഹദ് ഖാൻ വി കെ, നഫാസ് കോഞ്ചാടത്തു, മനാഫ് വി എ, സിദ്ധീഖ് അംബാല, ഫിറോസ് ബ്ലാങ്ങാട്, ലിയാഖത്, ഹരിദാസ് ചാവക്കാട്, സുൽഫി, ലത്തീഫ് തിരുവത്ര, ഉമ്മർ മൊയ്‌ദീൻ പള്ളി, അക്ബർ റഹ്മാൻ എന്നിവർ നേതൃത്വംനൽകി.