വി .അബ്ദു

ചേറ്റുവ: പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിക്കുന്ന അഭയാർത്ഥികൾക്ക് താമസിക്കാനായി പണിത ആശ്വാസ കേന്ദ്രം വർഷങ്ങളായി കാട് കയറി കിടക്കുന്നു. 1985-ൽ പണികഴിച്ച ദുരിതാശ്വാസ കേന്ദ്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ മൂലം വർഷങ്ങളായി ഉപയോഗ ശൂന്യമാണ്. കടപ്പുറം അഞ്ചങ്ങാടി ഗവ. സ്‌കൂളിന് സമീപമുള്ള കെട്ടിടം പി.കെ.കെ.ബാവ ഗുരുവായൂർ എംഎൽഎ ആയിരിക്കുന്ന കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.അവുകാദർകുട്ടി നഹ ഉദ്ഘാടനം ചെയ്തത്.
സ്ഥലം ജനപ്രതിനിധികളുടെ അവഗണനയാണ് ദുരിതാശ്വാസ കേന്ദ്രത്തിന്റെ നാശത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ചുറ്റും കാട്കയറി തകർന്നു കൊണ്ടിരിക്കുന്ന ആശ്വാസ കേന്ദ്രത്തിന്റെ പ്രസക്തി ഓരോ കടൽക്ഷോഭം സംഭവിക്കുമ്പോഴും ഓർമപ്പെടുത്തി കൊണ്ടിരിക്കുന്നു.

ഫോട്ടോ: 1985-ൽ പണികഴിപ്പിച്ച ആശ്വാസ കേന്ദ്രം ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം, പൊട്ടിപൊളിഞ്ഞ് കിടക്കുന്നു.