ചാവക്കാട് : നടപടികള്‍ കാര്യക്ഷമമാകുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ജസ്തി ചലമേശ്വര്‍. നിയമ വ്യവസ്ഥ കാര്യക്ഷമമല്ലാത്തതാണ് സിവില്‍ തര്‍ക്ക പരിഹാരങ്ങള്‍ക്ക് ജനം കോടതിയല്ലാത്തവരെ തേടിപ്പോക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നതെന്നും താനുള്‍പ്പെടെയുള്ള മുഴുവന്‍ അഭിഭാഷകരും അതിനുത്തരവാദികളാണെന്നു അദ്ദേഹം പറഞ്ഞു. ചേറ്റുവ രാജാ ഐലന്‍ഡില്‍ ബാര്‍ കൗസില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി പൂര്‍വ്വമായി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്ന ഒരു സമൂഹമാണ് നാം സ്വപ്നം കാണുന്നത്. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുകയും നീതി സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോഴാണ് പരിഷ്കൃത സമൂഹം ഉണ്ടാകുന്നത്. അന്തസ്സുള്ള തലമുറ വളര്‍ന്നു വരുന്നതിനു നിയമ വ്യവസ്ഥ സംരക്ഷിക്കപ്പെടണം. കാര്യക്ഷമത വളര്‍ത്തുകയാണ് നിയമ വ്യവസ്ഥയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു. കഠിനാദ്ധ്വാനവും നിരന്തരമായ പരിശീലനവും പഠനവും വേണ്ട ഒന്നാണ് നിയമരംഗം. അക്കാദമിക് പഠനം പൂര്‍ത്തിയാന്നവുതോടെ അവസാനിക്കുതല്ല ജഡ്ജിമാരുടേയും അഭിഭാഷകരുടേയും പരിശീലന കാലയളവ്, മറിച്ച് കരിയര്‍ മുഴുവന്‍ നീണ്ടുനില്‍ക്കു ഒരു തുടര്‍പ്രക്രിയയാണ്.
ബാര്‍ കൗസില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഡ്വ. മനന്‍ കുമാര്‍ മിശ്ര അധ്യക്ഷനായി. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തി. നിയമ ലോകത്തെ ഓള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ സേവനം ചാവക്കാട് ബാര്‍അസോസിയേഷന്‍ ഇ-ലൈബ്രറിക്ക് ലഭ്യമാക്കുതിന്റെ ഭാഗമായുള്ള സാക്ഷ്യപത്ര കൈമാറ്റ ചടങ്ങും ശില്‍പ്പശാല വേദിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ നിര്‍വഹിച്ചു. ”ക്രിമിനല്‍ നിയമങ്ങളിലെ നൂതന പ്രവണതകള്‍” എ വിഷയത്തില്‍ ജസ്റ്റിസ് അബ്രഹാം മാത്യു, അഡ്വ. ഡോ. എസ്. വി ജോഗ റാവു പ്രഭാഷണം നടത്തി.
ബാര്‍ കൗസില്‍ ഓഫ് ഇന്ത്യ എക്‌സി.കമ്മറ്റി ചെയര്‍മാന്‍ അഡ്വ.ടി.എസ് അജിത്ത്, ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എച്ച് അബ്ദുള്‍സമദ്, അഡ്വ.എസ്.പ്രഭാകരന്‍, ചാവക്കാട് സബ് ജഡ്ജ് കെ. എ ഹരികുമാര്‍, ചാവക്കാട് മുന്‍സിഫ് പി.എം.സുരേഷ്, അഡ്വ.പി.സന്തോഷ് കുമാര്‍, ഓള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ എം ഡി സുമന്ത് ചിറ്റാലി, അഡ്വ. ജോസഫ് ജോ, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. കെ. ബി ഹരിദാസ്, അഡ്വ വി. ബി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.