വടക്കേകാട് : ലോക്ക് ഡൌൺ ലംഘിച്ച അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. അകലാട് സ്വദേശികളായ കോഞ്ചാടത് ജാഫർ (33), വലിയകത്ത് സുലൈമാൻ (44), ചാക്കോലയിൽ ഷൗക്കത്തലി (43), പെരുമ്പുള്ളി സിറാജുദ്ധീൻ(36), ചെമ്മണ്ണൂർ പതിയാരവളപ്പിൽ ഷാജി ( 38) എന്നിവർക്കെതിരെയാണ് പോലീസ് കേസ് ചാർജ് ചെയ്തത്.
മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ തങ്ങൾ പടി, വന്നേരി മേഖലയിൽ കർശന പരിശോധനയാണ് നടത്തിയത്. ബൈക്കും കാറുകളും തടഞ്ഞു അത്യാവശ്യക്കാരെ മാത്രമാണ് യാത്ര തുടരാൻ അനുവദിച്ചത്. മറ്റുള്ളവരെ തിരിച്ചയച്ചു.
എസ് ഐ മാരായ അബ്ദുൽ ഹക്കീം, പ്രദീപ്‌ കുമാർ, അഡീഷണൽ എസ് ഐ സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതു നിരത്തിലിറങ്ങിയവരെ കർശനമായി നിയന്ത്രിച്ചിരുന്നത്.