ഗുരുവായൂര്‍: ജനം നോട്ടിനായി നെട്ടോട്ടമോടുമ്പോള്‍ ഗുരുവായൂര്‍ പോലീസ് വാഹന പരിശോധന നടത്തി പോക്കറ്റ് വീര്‍പ്പിക്കുന്നു. മജ്ഞുളാലിന് സമീപമുള്ള എയിഡ് പോസ്റ്റിന് സമീപം ജീപ്പ് ട്ടാാണ് പരിശോധന. റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് പോലീസുകാര്‍ വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയും 50 മീറ്റര്‍ അകലെ ജീപ്പിന് മുന്നില്‍ നിന്ന്പോലീസ് പിഴ ഈടാക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്ഥിരം പരിശോധനയുണ്ട്. ഹെല്‍മറ്റില്ലാത്തവരെ പിടികൂടാനാണ് പരിശോധനയെന്നാണ് പേരെങ്കിലും ആരെയും വെറുതെ വിടുന്നില്ല. ബാങ്കില്‍ നിന്ന് പണമെടുക്കാന്‍ വരുന്നവരാണ് കൂടുതലും പിടിയിലാവുന്നത്. ഇത്തരക്കാരെ പിടികൂടിയാല്‍ കൈയില്‍ കാശില്ല എന്ന് പറഞ്ഞാലും പോലീസ് വെറുതെ വിടുന്നില്ല. പണവുമായി സ്റ്റേഷനിലെത്തിയാല്‍ അവ തിരിച്ചു നല്‍കാമെന്നു പറഞ്ഞ് മൊബൈല്‍ ഫോണോ ലൈസന്‍സോ വാങ്ങിച്ചു വക്കുകയാണ് ചെയ്യുന്നത്.  കോടതിയില്‍ പിഴ ഒടുക്കാമെന്ന്  പറഞ്ഞാലും സമ്മതിക്കാറില്ല. ഇതിനാല്‍ പലരും പരിസരത്തുള്ള പരിചയക്കാരില്‍ നിന്ന് കടം വാങ്ങിയാണ് പിഴ പണമൊടുക്കുന്നത്. പലപ്പോഴും പോലീസും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനു ഇത് വഴിവേക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാവറട്ടിയില്‍ നിന്ന് സ്ഥലം മാറിയെത്തിയ എസ്.ഐ ആണ് ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുതെന്നാണ് നാട്ട്കാരുടെ പരാതി. പോലീസിന്റെ ഈ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.