ചാവക്കാട് : ചന്തമുള്ള ചാവക്കാട് പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിനു ചായം പൂശാന്‍ പ്രചര കലാ കായിക സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ചാവക്കാട് നഗരത്തിലെ താലൂക്ക് ഓഫീസ്, സബ് രേജിസ്ട്രാര്‍ ഓഫീസ്, സബ് ജയില്‍ എന്നീ സ്ഥാപനങ്ങളുടെ ചുറ്റു മതിലുകളിലെ പോസ്റ്ററുകളും മറ്റും നീക്കി പുതിയ ചായം കേറ്റി. ചാവക്കാട് മെയിന്‍ റോട്ടിലെ ബസ്സ്‌ വെയിറ്റിംഗ് ഷെഡും പോസ്റ്ററുകള്‍ നീക്കി പെയിന്റടിച്ചു മനോഹരമാക്കി. എ എച്ച് അക്ബര്‍, അബ്ദുല്‍ കലാം എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം യുവാക്കളാണ് സേവന നിരതരായി രംഗത്തിറങ്ങിയത്.