ചാവക്കാട് :  പ്രചര സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം വെള്ളിയാഴ്ച. ഇന്ന് ചാവക്കാട് പ്രചരയും തൃശ്ശൂര്‍ ശാസ്തയും തമ്മില്‍ നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോടുമായി രാത്രി 8.30-ന് ഏറ്റുമുട്ടും.  നഗരസഭ മൈതാനത്താണ് കളി നടക്കുന്നത്.