ചാവക്കാട്‌: എതിർപ്പുകൾ വകവെക്കാതെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ ദേശീയപാത സർവ്വേക്കെതിരെ ദേശീയപാത കർമ്മ സമിതി ഒരുമനയൂർ വില്ലേജ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി. ചേറ്റുവ മൂന്നാം കല്ലിൽ നിന്നാരംഭിച്ച മാർച്ച്‌ പാലംകടവിൽ പോലീസ്‌ തടഞ്ഞതിനെ തുടർന്ന് പ്രതിഷേധ യോഗം നടത്തി. വി സിദ്ദീക്‌ ഹാജി അധ്യക്ഷത വഹിച്ചു. പോലീസിനെ ഉപയോഗിച്ചു ജനങ്ങളെ ഭീഷണിപ്പെടുത്തി നടത്തിക്കൊണ്ടിരിക്കുന്ന സർവ്വേ ഭൂമി ഏറ്റെടുക്കലല്ലെന്നും മറിച്ചു ഭൂമി പിടിച്ചെടുക്കലാണെന്നും യോഗം ആരോപിച്ചു. ആക്ഷൻ കൗൺസിൽ
ഒരുമനയൂർ വില്ലേജ്‌ കൺ വീനർ പി കെ നൂറുദ്ധീൻ ഹാജി, ഷണ്മുഖൻ വൈദ്യർ, സരസ്വതി, ബാലകൃഷ്ണൻ കാക്കര, വേണു,കെ.നവാസ്‌, ഷിഹാബ്‌ ഒരുമനയൂർ, ആരിഫ്‌ കണ്ണാട്ട്‌ എന്നിവർ നേതൃത്വം നൽകി