ചാവക്കാട്: ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന ജനകീയ പ്രതിരോധ സമിതി ചാവക്കാട് മേഖല കമ്മറ്റി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അഖിലേന്ത്യ സേവ് എജുക്കേഷന്‍ കമ്മറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.ഗിരീശന്‍  ഉദ്ഘാടനം ചെയ്തു. ഗൗരിയുടെ കൊലപാതകത്തിലൂടെ  ജനാധിപത്യത്തിന്റെ നാലാംതൂണെന്നറിയപ്പെടുന്ന മാധ്യമധര്‍മ്മത്തെ കശാപ്പു ചെയ്തിരിക്കുകയാണെന്ന് വി.എസ്.ഗീരീശന്‍ പറഞ്ഞു. സി.ആര്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എം.പ്രദീപന്‍, സി.വി.പ്രേംരാജ്, വി.കെ.ഷറഫുദ്ദീന്‍, നൗഷാദ് തെക്കുംപുറം, അജിത്ത്, വി.എം.ഹുസൈന്‍, അഹമ്മദ് മൊയ്‌നുദ്ദീന്‍, ലത്തീഫ് മമ്മിയൂര്‍, കെ.യു.കാര്‍ത്തികേയന്‍, മണികണ്ഠന്‍ കാട്ടാമ്പില്‍, രവീന്ദ്രന്‍ ചിയ്യാരത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രശസ്ത പത്രപ്രവർത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂർ പ്രവർത്തകർ എടക്കഴിയൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല