ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേത്രത്വം നൽകി എന്ന ഒറ്റ കാരണത്താൽ ഡൽഹി ജാമിഅ മില്ലിയയിലെ എം.എഫിൽ വിദ്യാർത്ഥി സഫൂറ സർഗാറിനെ പ്രതികാരബുദ്ധിയോടെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച കേന്ദ്ര ഭരണകൂട നടപടിയിൽ പൗരാവകാശ വേദി ശക്തമായ പ്രതിഷേധം രേഖപെടുത്തി. മൂന്ന് മാസം ഗർഭിണിയാണെന്ന പരിഗണനപോലും നൽകാതെ കലാപത്തിൽ പങ്കെടുത്തു എന്ന വ്യാജ കേസ് ചമച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ച നടപടി മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇതിനെതിരായി പൗരാവകാശ പ്രവർത്തകരും, പൊതു സമൂഹവും, മനുഷ്യ സ്നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും, പ്രതികരിക്കാനും തയ്യാറകണം. ലോക്ക് ഡൗൺ കാലത്തിൻ്റെ മറവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവരെ തെരഞ്ഞുപിടിച്ച് കള്ള കേസുകൾ ചുമത്തി ജയിലിലടക്കാനാണ് ഡൽഹി പോലീസും, കേന്ദ്ര ഭരണകൂടവും ശ്രമിക്കുന്നത്. ജനാധിപത്യ, മതേതര ഇന്ത്യക്ക് തീരാകളങ്കമായ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ പൗരാവകാശ ലംഘനങ്ങൾക്കും, അടിച്ചമർത്തലിനുമെതിരെ ശക്തമായ പ്രതിരോധമുയർത്താൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും പൗരാവകാശ വേദി ആവശ്യപ്പെട്ടു
ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ
പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.