പുന്നയൂര്‍:  പുന്നയൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എ അബൂബക്കര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കെ ഷഹര്‍ബാന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ടി എ ആയിഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ പി ബഷീര്‍, പഞ്ചായത്തംഗങ്ങളായ ഷാജിത, ഐ പി രാജേന്ദ്രന്‍, സീനത്ത്, സുഹറ, ഉമ്മര്‍ അറക്കല്‍, അഷ്‌റഫ് മുത്തേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.