ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ശക്തമായ സമരമാംരംഭിക്കുമെന്ന് സിപിഐ എം പുന്നയൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനം പ്രഖ്യാപിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ വി വിബീഷ്, ഷെമിം അഷറഫ്, കെ ആനന്ദന്‍ മാസ്റ്റര്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കല്‍ സെക്രട്ടറി ടി വി സുരേന്ദ്രന്‍, പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ കെ അബ്ദുള്‍ മജീദ് രക്തസാക്ഷിപ്രമേയവും കെ ബി ഫസലുദ്ദീന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, ഡിവൈഎഫ്‌ഐ ഗുജറാത്ത് സംസ്ഥാന സെക്രറിട്ടയേറ്റംഗം സാഹിദ് റൂമി, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ടി ടി ശിവദാസ്, എന്നിവര്‍ സംസാരിച്ചു.
പതിമൂന്നംഗ ലോക്കല്‍ കമ്മിറ്റിയേയും ലോക്കല്‍ സെക്രട്ടറിയായി കെ ബി ഫസലുദ്ദീനേയും തെരഞ്ഞെടുത്തു. അഡ്വ. അക്തര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു.

ഫോട്ടോ : സിപിഐ എം പുന്നയൂര്‍ സൗത്ത്  ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം  സേവ്യര്‍ ചിറ്റിലപ്പിള്ളി   ഉദ്ഘാടനം ചെയ്യുന്നു