പുന്നയൂർക്കുളം : ഹിമാചല്‍ പ്രദേശ് സംഘം പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു.  ടിബറ്റന്‍ അതിർത്തി ജില്ലയായ കിനൗറില്‍ നിന്നാണ് സംഘം  എത്തിയത്. ജനകീയാസൂത്രണ പദ്ധതികളെ  കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കിലയില്‍ എത്തിയതാണ് ഇവർ.
ഉത്തരവാദിത്ത ടൂറിസം പെപ്പർ പദ്ധതിയിൽ സംസ്ഥാന സർക്കാർ തെരെഞ്ഞെടുത്ത പുന്നയൂർക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും   സന്ദർശനത്തിനു തിരഞ്ഞെടുക്കുകയായിരുന്നു.
കിനൗര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടാഷിക്കി  നേഗിയുടെ നേതൃത്വത്തില്‍‌ പഞ്ചായത്ത് പ്രസിഡണ്ടുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ 29 പേർ സംഘത്തിൽ ഉണ്ടായിരുന്നു.
ഭരണസംവിധാനം, വികസനപദ്ധതികള്‍ തുടങ്ങിയവയെ പറ്റി പുന്നയൂർക്കുളം പഞ്ചായത്ത് അംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
തുടർന്ന്  കമലസുരയ്യ സ്മാരക മന്ദിരം, ചെറായി ജി.യു.പി. സ്കൂള്‍, അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം, ആറ്റുപുറം ‘നിദ്രാലയം’ വാതക ശ്മശാനം, ഉപ്പുങ്ങല്‍ കടവ് പാടശേഖരങ്ങള്‍, പെരിയമ്പലം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനവും
പഠനവും  നടത്തി.
വിവിധ കേന്ദ്രങ്ങളിൽ  സംഘത്തോടൊപ്പം  കിലയിലെ ഉദ്യോഗസ്ഥന്‍ പി.വി.രാമകൃഷ്ണന്‍, പുന്നയൂർക്കുളം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ഡി.ധനീപ്, വൈസ് പ്രസിഡണ്ട് ശ്രീമതി മൈമൂന, സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.എസ്.ഭാസ്ക്കരന്‍, മെമ്പര്മാരായ ഹസീന സൈനുദ്ധീന്‍, ഫാരിഖ്.യു.എം., നൌഷാദ്.വി., ജയന്തി ശശീധരന്‍, ജയലക്ഷമി രാജന്‍, സെലീന മൊയ്തീന്‍ എന്നിവർ  ഉണ്ടായിരുന്നു.