ചാവക്കാട് : ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ സംസ്ഥാനതല പഠിതാക്കളുടെ സംഗമവും അവാർഡ് ദാനവും നാളെ (2020 ഫെബ്രുവരി 22 ശനി) വൈകീട്ട് 4.30ന് ചാവക്കാട് ബസ് സ്റ്റാന്റ് സ്ക്വയറിൽ നടക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. ടി.എൻ പ്രതാപൻ എം.പി മുഖ്യാതിഥിയാകും. ജംഇയ്യത്തുൽ ഉലമ കേരള സെക്രട്ടറി ഷംസുദ്ദീൻ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സംസ്ഥാന ശൂറാ അംഗം യൂസുഫ് ഉമരി, വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം പി.വി റഹ്’മാബി, ജില്ലാ പ്രസിഡൻ്റ് മുനീർ വരന്തരപ്പള്ളി തുടങ്ങിയവർ സംസാരിക്കും