ചാവക്കാട് : ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയതും, ഉപയോഗ യോഗ്യമല്ലാത്തതുമായ
ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പഴകിയ ബീഫ്, ചിക്കന്‍ ഫ്രൈ, ചോറ്, മീന്‍കറി, പൊറോട്ട, ചപ്പാത്തി തുടങ്ങിയ ഇനങ്ങളാണ് പിടിച്ചെടുത്തത്. ഹോട്ടലുടമകള്‍ക്ക് നോട്ടീസ് നല്‍കുകയും
ന്യൂനതകള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അല്‍ മദീന ഹോട്ടല്‍ തിരുവത്ര, സ്റ്റാര്‍ ഹോട്ടല്‍ മമ്മിയൂര്‍, കോടതി പടിയിലുളള രാജേഷ് ഹോട്ടല്‍,
മുതുവട്ടൂരിലുളള ശോഭ, റാഹത്ത് എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. മണത്തല നേര്‍ച്ചടോയനുബന്ധിച്ച് നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളിലും
ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും’ പ്രത്യേകം പരിശോധന നടത്തി പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പോള്‍ തോമസ്, ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, വസന്ത്, റിജേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം
നല്‍കി.