ചാവക്കാട് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ‘മിലിട്ടറി സെറ്റപ്പുള്ള’ വണ്ടിയുമായി ചാവക്കാട് രാജാ ഗ്രൂപ്പ്.  സാധാരണ വണ്ടികള്‍ക്ക് പോകാന്‍ കഴിയാത്ത ഉയര്‍ന്ന വെള്ളക്കെട്ടിലും ഓടിക്കാവുന്ന രീതിയില്‍ രൂപ കല്പന ചെയ്ത വണ്ടിയുമായാണ് കാജാ ഗ്രൂപ്പ് സേവന രംഗത്ത് ഇറങ്ങിയത്. ചാവക്കാട് മുന്‍സിപ്പാലിറ്റി, ഒരുമനയൂര്‍, കടപ്പുറം, പുന്നയൂര്‍, വടക്കേകാട് പഞ്ചായത്തുകളിലെ ദുരിതാശ്വാസ കേമ്പുകളിലെക്ക് വെള്ളക്കെട്ടുകള്‍ മറികടന്നു അവശ്യ വസ്തുക്കള്‍ അനായാസം എത്തിച്ചും വെള്ളക്കെട്ടില്‍ അകപ്പെട്ട നിരവധി കുടുംബങ്ങളെ കേമ്പുകളില്‍ എത്തിച്ചും നീല ശകടം കരുത്ത് കാട്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മിലിട്ടറി വാഹനങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാജാ ഗ്രൂപ്പ് തന്നെ നിര്‍മിച്ചതാണ് ഈ വാഹനം.