ചാവക്കാട്: കോൺഗ്രസ് പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മമ്മിയൂർ സെൻററിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി പി.വി ബദറുദ്ദീൻ ഉൽഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സൈസൺ മാറോക്കി, പനക്കൽ വർഗ്ഗീസ്, ബേബി ഫ്രാൻസിസ്, ഇ.ജെ തോമസ്, പി ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
തിരുവത്ര പുതിയറയിൽ കോൺഗ്രസ്സ്‌ പുതിയറ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി അനുസ്മരണം നടത്തി.
തിരുവത്ര സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.
പുന്നയൂർക്കുളം : മണ്ഡലം കമ്മിറ്റി ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് എ.വൈ കുഞ്ഞിമൊയ്തു, പി ഗോപാലൻ, ചോ മുഹമ്മദുണ്ണി, രാമദാസ്, അശോകൻ നാലാപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: തിരുവത്ര  പുതിയറയിൽ കോൺഗ്രസ്സ്‌  ബൂത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി അനുസ്മരണം സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു.