ചാവക്കാട്: ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ ബൈക്കിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ പേരകം സ്വദേശി ഭാസ്‌ക്കരന്റെ മകന്‍ മിഥുന്‍(19), പേരകം ചെമ്മണ്ണൂര്‍ ബെന്നിയുടെ മകന്‍ ആദര്‍ശ്(18), റോഡ് മുറിച്ചുകടക്കുകയായിരു ഒരുമനയൂര്‍ തങ്ങള്‍പടി കൊട്ടില്‍ പറമ്പില്‍ ഹംസയുടെ ഭാര്യ സഫിയ(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ബാക്കില്‍ നിന്നും തെറിച്ചുവീണ് തലക്ക് ഗുരുതരമായ പരിക്കേറ്റ മിഥുനേയും ബൈക്കിടിച്ചതിനെ തുടര്‍ന്ന് കാലിന് പരിക്കേറ്റ സഫിയയേയും തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആദര്‍ശ് മുതുവട്ടൂര്‍ രാജ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 8.30-ഓടെ ദേശീയപാതയില്‍ തങ്ങള്‍പടിയിലാണ് അപകടം.