ചാവക്കാട് : 24 മണിക്കൂറിനുള്ളിൽ കുഴികൾ അടച്ചില്ലെങ്കിൽ രാവും പകലും ദേശീയപാത തെക്കും വടക്കും പൂർണ്ണമായും ഉപരോധിക്കുമെന്ന് ഡി സി സി സെക്രട്ടറി യതീന്ദ്ര ദാസ്. ഗതാഗതയോഗ്യമല്ലാതായചാവക്കാട് പൊന്നാനി ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോണ്ഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോപപ്രതാപൻ സ്വാഗതം ആശംസിച്ചു. ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ വ്യത്യസ്തമായ സമരമുറ. ദേശീയപാത തിരുവത്രയിലാണ് വാഹനങ്ങൾ ഉപേക്ഷിച്ചുള്ള പ്രതിഷേധം നടക്കുന്നത്.
ഇതോടെ ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു.
കെ വിഷാനവാസ്, കെ വി സത്താർ, അക്ബർ കൊനോത്ത്, കെ എം ശിഹാബ്, മാത്രംകൊട്ടു ശിവദാസൻ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ചാവക്കാട് എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തുണ്ട്