ചാവക്കാട് : റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) ചാവക്കാട് താലൂക്ക് കമ്മിറ്റി റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കണ്ടറി സ്കൂളിൽ കൗമാരപ്രായക്കാർക്കായി ചേയ്ഞ്ച് യുവർ തോട്ട്സ് എന്ന ശീർഷകത്തിൽ എൻ.എസ്.എസ്  യൂണിറ്റുമായി ചേർന്നു നടത്തിയ റോഡ് സുരക്ഷാ ക്ലാസ് സാംസ്കാരിക പ്രവർത്തകൻ ഫിറോസ് തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അശ്രദ്ധയും അഹങ്കാരവുമാണ് നിരന്തരമായ വാഹനാപകടങ്ങൾക്ക് കാരണമാവുന്നതെന്ന് ഫിറോസ് പറഞ്ഞു. റാഫ് താലൂക്ക് പ്രസിഡണ്ട് പി കെ ഹസൻ മന്ദലംകുന്ന് അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ, ജില്ലാ ട്രഷറർ ടി.ഐ.കെ മൊയ്തു, പി.ടി.എ പ്രസിഡന്റ് ബഷീർ മൗലവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി.അബ്ദുൽ സലാം, ഷിജിത് രാമി, ടി.എൻ.ജയരാജ്, കേണൽ (റിട്ട:) ആർ.വിജയകുമാർ, പി.കെ.ഷംസു, ഷുഐബ് കടപ്പുറം, എച്ച് എ ഷാജഹാൻ, ദിനേശ് ബ്ലാങ്ങാട്, ഹെഡ്മിസ്ട്രസ് സരിതകുമാരി ടീച്ചർ, അൽഫോൻസ ടീച്ചർ, സജീഷ് പി.കെ, പ്രിൻസിപ്പൽ ഇൻചാർജ് പെഴ്സി ജേക്കബ് എന്നിവര്‍ സംസാരിച്ചു. തുടർന്ന്പൊലീസ് അക്കാഡമി ട്രൈനറും സിറ്റി മൊബൈൽ ട്രാഫിക് എസ്.ഐ.യുമായ ഒ.എ. ബാബു ക്ലാസ് നയിച്ചു.