ചാവക്കാട് : ചേറ്റുവ പൊന്നാനി ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങളുമായി മെല്ലെപോക്ക് സമരം നടത്തി. തിരുവത്ര പുതിയറയിൽ നിന്നും ആരംഭിച്ച പ്രതിഷേധ യാത്ര ചാവക്കാട് സെന്ററിൽ സമാപിച്ചു. നൂറുകണക്കിന് പേർ വാഹനങ്ങളുമായി പ്രതിഷേധ യാത്രയിൽ പങ്കെടുത്തു.
എം എസ് ശിവദാസ്, കെ എം ശിഹാബ്, കെ ഡി വീരമണി, കെ വി ഷാനവാസ്, യതീന്ദ്രദാസ്, ഗോപപ്രതാപൻ എന്നിവർ നേതൃത്വം നൽകി.